Tuesday, January 15, 2013

ഒരു നല്ല സുഹൃത്തിനെ കിട്ടിയ കഥ!! അല്ല അനുഭവം!!

പണ്ട് ഞാന്‍ 9ഇilo 10ഇilo പടികുംപോ ഇംഗ്ലീഷ് ടൂഷന്‍ ക്ലാസ്സിലേക്ക് ഒരു പുതിയ കുട്ടി കടന്നു വന്നു. അവന്‍ എന്റെ എതിരെ കിടന്ന ബെഞ്ചില്‍ ഇരുന്നു. ഞങ്ങള്‍ടെ 2 പേരുടെയും ബെഞ്ചിനു ഇടയില്‍ കിടന്ന കസേരയില്‍ ആയിരുന്നു സാര്‍ ഇരുന്നിരുന്നത്. പുതുതായി വന്ന കുട്ടിയുടെ അറിവ് ഒന്ന് പരുശോതിക്കാന്‍ തീരുമാനിച്ച സാര്‍ അവനോട "ബീ( be )" എന്ന വാക്കിന്റെ പല ഫോര്മുകള്‍ അറിയാമ...ോ എന്ന് ചോദിച്ചു. പെട്ടെന്ന് ഉള്ള അദ്ധേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍ പകച്ചു പോയ അവന്‍ എതിര്‍ ദിശയില്‍ ഇരുന്ന എന്റെ മുഖത്ത്‌ നോക്കി. അവനു ഞാന്‍ ഉത്തരം ഓരോന്നു ആയി പറഞ്ഞു കൊടുത്തു. അവന്‍ അത് ഓരോന്നു ഓരോന്നു ആയി കേട്ട് സാറിനോട് ഉത്തരം പറഞ്ഞു. പുതുതായി വന്ന ശിഷ്യന്റെ അറിവില്‍ ത്രിപ്തന്‍ ആയ സാര്‍, ഇവന്‍ മോശക്കാരന്‍ അല്ല എന്ന മട്ടില്‍ ഒന്ന് തല കുലുക്കി, എന്നാല്‍ ഉടനെ തന്നെ സാര്‍ എന്റെ നേരെ തിരിഞ്ഞ് മുഖം ചുളിച് കൈ ചൂണ്ടി കൊണ്ട് അലറി.. " എടാ ഒക്കാണ്ടെ കണ്ടുപടിയട ഇവനെ, നാണം ഇല്ലെലോ നിനക്ക്, എന്നും കാലത്ത് ഇംഗ്ലീഷ് പാച്ചാന്‍ ആണെന്ന് പറഞ്ഞു വരും.. ഇപോ വന്ന ഇവന്‍ ഉത്തരം പറയുന്നത് കണ്ടോ.. ഇത്രെയും കാലം ആയെല്ലോ നിനക്ക് അറിയാവോ ഇത് വല്ലോം???" ഞാന്‍ ഒന്നും മിണ്ടി ഇല്ല, പുതുതായി വന്ന പയ്യന്റെയും എന്നെ നോക്കി ഉള്ളുകൊണ്ട് ചിരിക്കുന്ന ബാകി കുട്ടികളുടെയും മുന്നില്‍ പകച് നിസ്സഹായകന്‍ ആയി ഇരുന്നു. ഇത് ഒരു സ്ഥിരം കലാ പരുപാടി ആയത് കൊണ്ട് എനിക്ക് ഒന്നും തോന്നി ഇല്ല.. ബാകി ഉള്ള കുട്ടികള്‍ക്കും ആവര്‍ത്തന വിരസത കൊണ്ട് വലുതായി ആസ്വതിക്കാന്‍ കഴിഞ്ഞില്ല.
                                                   എന്നാല്‍ പുതുതായി വന്ന കുട്ടിയില്‍ അതൊരു വലിയ ഞെട്ടലും അത്ഭുതവും ഉളവാക്കി.. അവനു മാത്രം എന്നോട് ഒരു അല്പം സഹധാപം തോന്നി.. അന്ന് വരെ കണ്ടു മാത്രം പരിജയം ഉള്ള അവന്‍ അന്ന് മുതല്‍ എന്റെ സുഹൃത്ത് ആയി..!!

പിന്നിലേക് ചിന്ധികുംപോള്‍ ഒരു ചെറിയ അപമാന ഭാരം ഇപഴും മനസ്സില്‍ ഉണ്ടെങ്കിലും കാര്‍വര്ണന്‍ടെ നിറവും കാരിരുമ്പിന്റെ കരുത്തും വെണ്ണ പോലത്തെ മനസും ഉള്ള നല്ല ഒരു സുഹൃത്തിനെ കിട്ടിയതില്‍ സന്തോഷം!!! :)